തൃശൂര്‍: കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനൊരുങ്ങി സര്‍ക്കാര്‍. കുതിരാനിലെ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചന. ഇക്കാര്യത്തില്‍ തൃശ്ശൂര്‍, പാലക്കാട് , എറണാകുളം കളക്ടര്‍മാര്‍ യോഗം ചേര്‍ന്ന് ഉടന്‍ തീരുമാനമെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു. രണ്ടാം തുരങ്കം അടുത്ത വര്‍ഷമാദ്യം തുറക്കുമെന്നും മന്ത്രി പറഞ്ഞു
വൈകീട്ട് നാല് മണി മുതല്‍ 8 മണി വരെ ചരക്ക് വാഹനങ്ങള്‍ നിയന്ത്രിക്കാനാണ് ആലോചന.രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിര്‍മ്മിക്കാന്‍ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങള്‍ പോകുന്ന റോഡ് പൊളിച്ചു നീക്കേണ്ടതുണ്ട്. ഇതിനായാണ് ഒരു തുരങ്കത്തിലൂടെ തന്നെ രണ്ട് ഭാഗത്തേക്കും വാഹനങ്ങള്‍ കടത്തി വിടുന്നത്.
ഇതിന്റെ ട്രയല്‍ റണ്‍ നടപ്പാക്കിയ മൂന്ന് ദിവസങ്ങളിലും മണിക്കൂറുകള്‍ നീണ്ട കുരുക്കാണ് കുതിരാനില്‍.കഴിഞ്ഞ ദിവസം താണിപ്പാടം വരെ നാല് കിലോമീറ്ററോളം ദൂരം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.
Discussion about this post