എഫ്‌സിഐ ജീവനക്കാരി ഗോഡൗണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ചിങ്ങവനം എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ക്വാളിറ്റി കൺട്രോളർ എം എസ് നയനയെ (32) ഇന്നലെ രാത്രി ഏഴരയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

നയന ജോലി സമയം കഴിഞ്ഞും വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ സാധ്യത നിഷേധിച്ച കുടുംബം മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.

ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ ജിജുവിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യയാണ്. മകൻ:സിദ്ധാർഥ്.

Exit mobile version