കുന്നംകുളം; നാലരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും 1,75,000 രൂപ പിഴയും ശിക്, വിധിച്ചു. തൃശ്ശൂര്‍ പുന്നയൂര്‍ സ്വദേശി കൈപ്പാവില്‍ സ്വദേശി ജിതിനാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കേസ് കോടതി ശിക്ഷ വിധിച്ചത്. അതിക്രൂരമായ കുറ്റൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളെല്ലാം പരിശോധിച്ച് പരമാവധി ശിക്ഷയാണ് പ്രതിക്ക് കോടതി വിധിച്ചത്. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലരവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പിന്നീട് പല തവണ ഇയാള്‍ കുട്ടിയെ പീഡനത്തിരയാക്കി. 2016 ലാണ് ഈ സംഭവം നടന്നത്. ഇതിന് പുറമേ ഇയാള്‍ പല ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പോലീസ് കണ്ടെത്തി. ജിതിനെ ഒളിവില്‍ കഴിയാന്‍ മറ്റൊരു വ്യക്തിയാണ് സഹായിച്ചത്. ഇയാളെ കോടതി വെറുതെ വിട്ടിരുന്നു. ഇയാള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ വീഴ്ച വന്നുവെന്നാണ് കോടതിയുടെ നിരീക്ഷിച്ചത്.
Discussion about this post