കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച അഭിഭാഷകയായ അമ്മ ബാക്കിവെച്ച കേസുകളുടെ വക്കാലത്ത് ഏറ്റെടുത്ത് മകള്‍. അഡ്വക്കേറ്റ് ലിസിയമ്മ സണ്ണിയുടെ കേസുകളാണ് മകള്‍ അഡ്വ. അഞ്ജിത മരിയ സണ്ണി മാതാവിന്റെ വിയോഗ ശേഷം ഏറ്റെടുത്തത്.
2020ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത അഞ്ജിത മരിയ നിലവില്‍ ഹൈക്കോടതിയിലാണ് പ്രാക്ടിസ് ചെയ്യുന്നത്. 2018ല്‍ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ വൈക്കം വെള്ളൂര്‍ കാരിക്കോട് സ്വദേശികളായ ശാമുവേല്‍, ഭാര്യ മിനി എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.
ഇവരുടെ കേസിന്റെ വക്കാലത്ത് അഡ്വ.ലിസിയമ്മ സണ്ണി ആയിരുന്നു ഏറ്റെടുത്തു നടത്തിയിരുന്നത്. 2019 ജൂണ്‍ മൂന്നിന് കാന്‍സര്‍ രോഗത്തിനു ചികിത്സയിലിരിക്കെ ലിസിയമ്മ മരിച്ചു. തുടര്‍ന്നാണ് അഞ്ജിത വക്കാലത്ത് ഏറ്റെടുത്തത്. ലിസിയമ്മ കൈകാര്യം ചെയ്തിരുന്ന 7 കേസുകളില്‍കൂടി അഞ്ജിത ഹാജരാകും. ഡിസിസി ജനറല്‍ സെക്രട്ടറി സണ്ണി കാഞ്ഞിരത്തിന്റെ മകളാണ് അഞ്ജിത.
Discussion about this post