തിരുവനന്തപുരം: കുത്തനെ വർധിപ്പിച്ച റെയിൽവെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചത്.
പുതിയ നിരക്ക് ഇന്ന് മുതൽ പ്രബല്യത്തിലായതായി അധികൃതർ അറിയിച്ചു. കോവിഡ് കേസുകൾ ഉയർന്നതോടെയാണ് റെയിൽവെ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാനായി കഴിഞ്ഞ ഒക്ടോബറിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയർത്തിയത്.
അതേസമയം, ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലും യാത്രക്കാർ കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പിന്തുടരണമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. ശരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും യാത്രക്കാർ ശ്രദ്ധിക്കണമെന്നും പ്രത്യേക നിർദേശവുമുണ്ട്.
Discussion about this post