ആലുവ: നിയമ വിദ്യാർത്ഥിനി ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മൊഫിയ പർവീൺ (21) ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതാണ് റിപ്പോർട്ട്. ഭർതൃവീട്ടിൽ മൊഫിയ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. മൊഫിയയുടെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് റിപ്പോർട്ട്.
മൊഫിയയെ ർതൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാൾ മൊഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. മൊഫിയയെ മാനസിക രോഗിയായി ഭർതൃവീട്ടുകാർ മുദ്രകുത്തിയിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീധനം ആവശ്യപ്പെട്ടതായും പോലീസിന്റെ വെളിപ്പെടുത്തലിലുണ്ട്. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നൽകാത്തതിനെ തുർന്നാണ് പീഡനം തുടർന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, മൊഫിയ പുറത്ത് പറയാൻ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് സുഹൈൽ സ്വകാര്യ ഭാഗത്ത് പച്ചകുത്താൻ നിർബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായാണ് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. ഇതേ ആരോപണങ്ങൾ മൊഫിയയുടെ മാതാപിതാക്കളും ഉന്നയിച്ചിരുന്നു.
Discussion about this post