ജിദ്ദ: അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി പ്രവാസി ഡ്രൈവര്‍ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി സൗദി കുടുംബം. മലപ്പുറം സ്വദേശി ഫിറോസ് ഖാനാണ് സ്വദേശി കുടുംബത്തിന്റെ സ്‌നേഹാദരം ഏറ്റുവാങ്ങിയത്.
ജിദ്ദ ജാമാകുവൈസയിലെ സുഹൈര്‍ അല്‍ ഗാംദിയുടെയും സഹോദരന്‍ അബ്ദുല്‍ ലത്തീഫ് അല്‍ ഗാംദിയുടെയും ഡ്രൈവറാണ് എടക്കര സ്വദേശിയായ ഫിറോസ് ഖാന്‍. കേക്ക് മുറിച്ചും സംഗീതമൊരുക്കിയും വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിയുമാണ് ഫിറോസ് ഖാനെ കുടുംബം സ്വീകരിച്ചത്.
പതിനൊന്നു വര്‍ഷമായി ഫിറോസ് ഖാന്‍ സൗദി കുടുംബത്തിന്റെ കൂടെയാണു ജോലി ചെയ്യുന്നത്. 7 മാസം മുന്‍പ് നാട്ടില്‍ പോയ ഇദ്ദേഹം അവധി കഴിഞ്ഞ് ദുബായ് വഴിയായിരുന്നു ജിദ്ദയിലെത്തിയത്.
വീട്ടിലെത്തിയപ്പോള്‍ കണ്ടത് സന്തോഷം കൊണ്ട് കണ്ണുകള്‍ നിറച്ച കാഴ്ചയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. സ്വന്തം സഹോദരനെ പോലെയാണ് സൗദി കുടുംബം തന്നോട് പെരുമാറുന്നത്. ശമ്പളത്തിന് പുറമേ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.
Discussion about this post