തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് നടന്ന സംഭവങ്ങളില്‍ പോലീസിനെ കുറ്റപ്പെടുത്തി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ശബരിമലയില്‍ പ്രയഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്ക് പോയ സ്ത്രീകളുടെ വീടുകളില്‍ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post