തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ പരാതിയിൽ അനുപമ എസ് ചന്ദ്രന്റെ പിതാവ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഏഴാം അഡീ.സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അനുപമയുടെ അമ്മ അടക്കമുള്ള അഞ്ചു പ്രതികൾക്ക് സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കുഞ്ഞിനെ ദത്ത് നൽകിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്റെയും ഭാവി കരുതിയാണ് കുഞ്ഞിനെ അനുപമയുടെ അനുവാദത്തോടെ ഏൽപിച്ചതെന്നുമായിരുന്നു പിതാവ് ജയചന്ദ്രന്റെ വാദം.
തന്റെ കുഞ്ഞിനെ നിർബന്ധപൂർവം എടുത്തു മാറ്റിയെന്ന് അനുപമ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കേസിലെ പ്രധാന പ്രതി ജയചന്ദ്രനാണ്. സ്വാധീനമുള്ള വ്യക്തി എന്ന നിലക്ക് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ അട്ടിമറിക്കാൻ കാരണമാകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ കോടതിയിൽ വാദിച്ചു.
അതേസമയം, താൻ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് അനുപമ പേരൂർക്കട പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അനുപമയുടെ പിതാവ് അടക്കം ആറു പേർക്കെതിരെ കേസെടുത്തത്.
Discussion about this post