കണ്ണൂർ: ദിനംപ്രതി പച്ചക്കറികൾഉൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കൾക്കും ഭക്ഷ്യധാന്യങ്ങൾക്കും വിലക്കയറ്റമുണ്ടാകുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കണ്ണൂർ കാൾടെക്സിൽ തക്കാളിപ്പെട്ടിക്ക് ഗോദ്റെജിന്റെ പൂട്ടിട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുതയാണ്. കഴിഞ്ഞയാഴ്ച വരെ 38 രൂപ വിലയുണ്ടായിരുന്ന തക്കാളി നിലവിൽ കിലോയ്ക്ക് 120 മുതൽ 140 വരെ നിരക്കിലാണ് വിൽക്കുന്നത്. ഇന്ന് അൽപ്പം വില കുറഞ്ഞതിന്റെ ആശ്വാസമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ഇതിനിടെ, സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാൻ ഇടപെടുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക. കൃഷി മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
Discussion about this post