മരത്തടി കൊണ്ട് പൊതിരെ തല്ലിയിട്ടും ഉടമസ്ഥനെ കെട്ടിപ്പിടിക്കുന്ന നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് നിറയുന്നത്. പോസ് തൃശൂര്‍ എന്ന മൃഗക്ഷമേ സംഘടനയാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്രൂരതയുടെ പങ്കുവെച്ചത്.
വീടിനു സമീപത്തുള്ള കൂട്ടില്‍ തുടലില്‍ കെട്ടിയിട്ടിരിക്കുന്ന നായയെ വലിയ മരക്കഷണം ഉപയോഗിച്ചാണ് അയാള്‍ അടിക്കുന്നത്. അതുകൂടാതെ കാലുകൊണ്ട് ചവിട്ടുകയും തുടലില്‍ തൂക്കിയെടുത്ത് എറിയുകയും ചെയ്യുന്നുണ്ട്. ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഉടമയെ തിരികെ കടിക്കാതെ അയാളുടെ കൈയ്യില്‍ ഇരു കൈകളും നീട്ടിപ്പിടിച്ച് ഇനി അടിക്കരുതേ എന്ന രീതിയില്‍ ദയനീയാവസ്ഥയോടെ നോക്കുന്ന നായയെയും വീഡിയോയില്‍ കാണാം.
മൃഗക്ഷേമ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് പേരാമംഗലം പോലീസ് കേസെടുത്തു. ഇന്ന് സ്റ്റേഷനില്‍ ഹാജരാവാനാണ് പോലീസ് നിര്‍ദേശമെന്ന് മൃക്ഷേമപ്രവര്‍ത്തകര്‍ അറിയിച്ചു.