കൊച്ചി: വൈപ്പിനിൽ അമ്മയും മക്കളും ഉൾപ്പെടെ മൂന്നംഗ കുടുംബം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ. രണ്ട് പേർ മരണപ്പെട്ടു. ഞാറയ്ക്കൽ സ്വദേശി ജോസ് (51), സഹോദരി ഞാറക്കൽ സെന്റ് മേരീസ് സ്കൂൾ അധ്യാപിക ജെസി (49) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ അമ്മ റീത്തയെ (80) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂവരുടെയും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്. മരിച്ച ജോസിന്റെയും ജെസിയുടേയും കഴുത്തുകളിൽ ചരടുകൊണ്ട് കുരുക്കും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.
മൂവരും മാനസികാസ്വസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നെന്ന് പോലീസ് അറിയിച്ചു.
രണ്ട് ദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതിരുന്നതോടെ പഞ്ചായത്തംഗം അറിയിച്ചതനുസരിച്ചാണ് പോലീസെത്തി പരിശോധന നടത്തിയത്.
Discussion about this post