ആലുവ: ആത്മഹത്യ ചെയ്ത നവവധു മൊഫിയ പർവീണിന്റെ ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ചർച്ചയിൽ സിഐ സിഎൽ. സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.
ചെറിയ തെറ്റുകൾ മാത്രമാണ് സിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യുവതി സിഐക്കു മുൻപിൽ വെച്ച് ഭർത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്. തിങ്കളാഴ്ച വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിലെത്തിയവരോട് സംസാരിച്ചാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.
ആലുവ ഡിവൈഎസ്പി പികെ ശിവൻകുട്ടിയാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ചൊവ്വാഴ്ച രാത്രി നൽകിയ റിപ്പോർട്ടിൽ സിഐക്ക് ക്ലീൻ ചിറ്റാണ് ഡിവൈഎസ്പി നൽകിയത്. എന്നാൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ എസ്പി കെ കാർത്തിക് വീണ്ടും ആവശ്യപ്പെട്ടു.
Discussion about this post