ഉച്ചവരെയുള്ള അധ്യയനം കൊണ്ട് പാഠഭാഗങ്ങള്‍ തീരുന്നില്ല; സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ഉച്ചവരെയുള്ള അധ്യയനം കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് വൈകുന്നേരം വരെ സ്‌കൂള്‍ സമയം നീട്ടാനുള്ള തീരുമാനം പരിഗണനയില്‍ എടുത്തിരിക്കുന്നത്.

ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്. വെള്ളിയാഴ്ചത്തെ യോഗത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും.

കൊവിഡ് മഹാമാരി പിടിമുറുക്കയതിനു ശേഷം ഒന്നര വര്‍ഷത്തോളം അടച്ചിട്ട സ്‌കൂളുകള്‍ അടുത്തിടെയാണ് തുറന്നത്. കൊവിഡ് വ്യാപനം നിലയ്ക്കാത്ത സാഹചര്യത്തിലാണ് സ്‌കൂള്‍ സമയം ഉച്ചവരെയായി നിജപ്പെടുത്തിയത്.

Exit mobile version