തിരുവനന്തപുരം: അധോലോകത്തിന്റെ സന്തതികളാണ് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാനധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഭരണകൂടവും എകെജി സെന്ററിലെ ഉന്നതരും ചേര്‍ന്ന് ഹിന്ദുമതത്തെയും ശബരിമലയെയും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന, തീവ്രവാദികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആളുകളാണ് ശബരിമലയില്‍ വിശ്വസികളെന്ന പേരില്‍ എത്തുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യങ്ങള്‍ എന്‍ഐഎ, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിക്കണം. അന്വേഷണത്തിന് മുഖ്യമന്ത്രി മുന്നോട്ടുവരണം. ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്നത് ധര്‍മ്മയുദ്ധമാണ്. ഭരണകൂടം വിശ്വാസം സംരക്ഷിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post