തൃശൂര്‍: സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് (50) ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. മുരിയാട് പഞ്ചായത്തിലെ 13ാം വാര്‍ഡ് മെമ്പറാണ് ഷീല ജയരാജ്.
രാവിലെ പതിനൊന്നോടെ വെള്ളിലാംകുന്നില്‍ വെച്ചായിരുന്നു ദാരുണ അപകടം നടന്നത്. അപകടത്തില്‍പെട്ട് തെറിച്ചു വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഷീലയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രതി ഗോപിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതി ഗോപിയുമൊത്ത് ആനന്ദപുരത്തെ ആയൂര്‍വേദ ആശുപത്രിയിലേക്കു പോകുന്ന വഴിയായിരുന്നു അപകടം.