കോഴിക്കോട്: കേരളം സിറിയയെ പോലെ ആയെന്ന് അധിക്ഷേപവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഹലാല്‍ വിവാദത്തിന്റെ മറവില്‍ കേരളത്തെ മതപരമായി വേര്‍തിരിക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹലാല്‍ വിവാദം ഉണ്ടായപ്പോള്‍ കേരളത്തില്‍ ഹലാല്‍ ഹോട്ടലുകള്‍ വര്‍ധിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇതാദ്യമായല്ല കേരളത്തെ ബിജെപി നേതാക്കള്‍ അധിക്ഷേപിക്കുന്നത്. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തെ സൊമാലിയയോട് താരതമ്യപ്പെടുത്തിയിരുന്നു.