തിരുവനന്തപുരം: സര്‍ക്കാരിന്റെ നന്മയുടെ പുതിയ മുഖം വീണ്ടും. വിശക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. റേഷന്റെ നിശ്ചിത വിഹിതം ആറ് മാസത്തേക്ക് ദുര്‍ബലപ്പെട്ട വിഭാഗങ്ങള്‍ക്ക് വിട്ടുനല്‍കും. ഇതിനുള്ള ഗിവ് അപ്പ് റേഷനില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം റേഷന്‍ തിരികെ കിട്ടണം എന്നാവശ്യമുള്ളവര് ആറുമാസം കഴിഞ്ഞ് അപേക്ഷ നല്കിയാല് മതിയെന്നും അധികൃതര്‍ പറഞ്ഞു. എഎവൈ, മുന്‍ഗണന, പൊതു വിഭാഗം (സബ്സിഡി) എന്നീ കാര്‍ഡുടമകള്‍ റേഷന്‍ ഗിവ് അപ്പ് പദ്ധതിയില്‍ പങ്കാളിയായാല്‍ അവര്‍ പൊതു വിഭാഗത്തിലേക്ക് മാറ്റപ്പെടും.
ഗിവ് അപ്പ് പദ്ധതിയില്‍ പങ്കാളിയാകാന്‍ ചെയ്യേണ്ടത്.
www.civilsupplieskerala.gov.in എന്ന വെബ്സൈറ്റ് ലോഗിന്‍ ചെയ്തത് ഗിവ് അപ്പ് റേഷന്‍ എന്ന തെരഞ്ഞെടുക്കുക പത്തക്ക റേഷന്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക.
Discussion about this post