തിരുവനന്തപുരം: ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ മുപ്പതു ലക്ഷം സ്ത്രീകളെ അണിനിരത്താന്‍ ആകുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി സതീദേവി.
വനിതാ മതില്‍ ചരിത്ര വിജയമാകുമെന്നും വനിതാ മതിലിനു എതിരായ പ്രചാരണങ്ങള്‍ കൂടുതല്‍ കരുത്ത് പകരുന്നതാണെന്നും അവര്‍ പറഞ്ഞു. വനിതാ മതിലിന്റെ ആശയം രൂപപ്പെട്ടപ്പോള്‍ തന്നെ എതിര്‍പ്പ് തുടങ്ങി. കോണ്‍ഗ്രസിന്റെ പതനമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. വര്‍ഗീയ കലാപത്തിന് ആക്കം കൂട്ടാനും സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കാനുമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും സതീ ദേവി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, വനിതാ മതില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് പുന്നല ശ്രീകുമാര്‍ അറിയിച്ചു. 22 ലക്ഷം വനിതകളെ സമിതിയിലെ സംഘടനകള്‍ എത്തിക്കും. ജനുവരി ഒന്നിന് മൂന്ന് മണിക്ക് ദേശീയ പാതയിലെത്തും. 3:45 ന് റിഹേള്‍സല്‍ നടത്തും. നാല് മണിക്ക് മതില്‍ നിര്‍മ്മിക്കും. ഗിന്നസ് ബുക്കിലിടം നേടാനും സാധ്യതയുണ്ട്. ഗിന്നസ് അധികൃതരുമായി ബന്ധപ്പെടും. വിമര്‍ശനങ്ങള്‍ക്കുള്ള ഉജ്വല മറുപടി മതില്‍ നല്‍കുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
Discussion about this post