ആലുവ: എറണാകുളത്ത് ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും പോലീസിനെതിരെയും കുറിപ്പെഴുതി വച്ച് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് പോലീസ്. സിഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാവുമെന്ന് ആലുവ റൂറല്‍ എസ്പി കാര്‍ത്തിക് പറഞ്ഞു.
ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുമെന്നും റൂറല്‍ എസ്പി പറഞ്ഞു. ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കുന്നതില്‍ നിന്നും സിഐയെ മാറ്റുകയും ചെയ്തു.
ആലുവ എടയപ്പുറത്ത് കക്കാട്ട് ദില്‍ഷാദിന്റെ മകള്‍ മോഫിയ പര്‍വീനാണ് ആത്മഹത്യ ചെയ്തത്. 23 കാരിയായ മോഫിയ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹി പീഡനത്തിന് തിങ്കളാഴ്ച ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ മോഫിയയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. മോഫിയയെ സിഐ ശാസിച്ചതായും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
Discussion about this post