ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കുന്ന പിണറായി വിജയന് തീവ്രവാദി ബന്ധം; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഎന്‍ രാധാകൃഷ്ണന്‍

മകളുടെ പേരിലുള്ള ഐടി കമ്പനിക്ക് ആരാണ് മുതല്‍ മുടക്കിയതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പാലക്കാട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന് തീവ്രവാദി ബന്ധമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. കോടതി വിധിയുടെ മറവില്‍ ഫെമിനിസ്റ്റ് സംഘടനകളെ പിണറായി വിജയന്‍ ശബരിമലയില്‍ നേരിട്ടെത്തിച്ചുവെന്നും മാവോയിസ്റ്റ് ബന്ധമുള്ളവരെയാണ് എത്തിച്ചതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

കൂടാതെ ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കംനടത്തുകയാണ് പിണറായി വിജയനെന്നും ഇതിനായി തീവ്രവാദികളില്‍ നിന്ന് പണം വാങ്ങിയെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആരോപിച്ചു. മകളുടെ പേരിലുള്ള ഐടി കമ്പനിക്ക് ആരാണ് മുതല്‍ മുടക്കിയതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version