ശൂരനാട്: നാട്ടില്‍ തമ്പടിച്ച് ആളുകളെ വട്ടംകറക്കി പരുന്തിന്റെ വിളയാട്ടം. ശൂരനാട് ഗവ.ഹൈസ്കൂളിനു സമീപത്താണ് ആളുകളെ ഭീഷണിയിലാക്കി പരുന്ത്. 2 ദിവസം മുമ്പാണ് പരുന്ത് ഇവിടെ എത്തിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം പരുന്തിന്റെ ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരുക്കേറ്റു. ജംക്ഷനിലൂടെ പോകുന്നവരെയും സമീപത്തു താമസിക്കുന്നവരെയും ആക്രമിക്കാറുണ്ടെന്നു പറയുന്നു.
പരുന്തിന്റെ ആക്രമണത്തിന് ഇരയായവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുിന്നു. ചില വിദ്യാര്‍ത്ഥികളെയും ആക്രമിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് അനുഭവം ഉണ്ടായതോടെ പരുന്തിനെ എങ്ങനെ പിടിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. വിവരം വനംവകുപ്പിനെ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അനിതാപ്രസാദ് അറിയിച്ചു
Discussion about this post