കാട്ടാളന് വാല്‍മീകിയാകാം, പക്ഷേ സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാന്‍ കഴിയില്ല; എസ് സുദീപ് കുറിക്കുന്നു

Sub Judge S Sudeep | Bignewslive

തിരുവനന്തപുരം: ഹലാല്‍ വിവാദത്തിനിടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ പരിഹസവുമായി മുന്‍ ജഡ്ജി എസ്. സുദീപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. കാട്ടാളന് വാല്‍മീകിയാകാമെങ്കിലും സംഘപരിവാറുകാരന് ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘സന്ദീപ് വാര്യര്‍ അദ്ദേഹത്തിന്റെ മനുഷ്യത്വ പോസ്റ്റ് പിന്‍വലിച്ചതില്‍ നിന്ന് നാം മനസിലാക്കേണ്ട കാര്യങ്ങള്‍: കാട്ടാളന് വാല്‍മീകിയാകാം, പക്ഷേ സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാന്‍ കഴിയില്ല. വിവേകമല്ല, (പൂങ്കുന്നം) വികാരങ്ങളാണ് സംഘപരിവാറുകാരെ നയിക്കുന്നത്.
ഉത്തരവാദിത്തമില്ലായ്മയാണ് സംഘപരിവാറുകാരന്റെ മുഖമുദ്ര,’ എസ്. സുദീപ് കുറിച്ചു.

ഓരോ മനുഷ്യായുസിന്റെയും പ്രയത്നം മുഴുവന്‍ ഒറ്റനിമിഷംകൊണ്ട് തകര്‍ക്കുക എന്നതാണ് സംഘപരിവാറുകാരന്റെ കര്‍തവ്യം. സംഘപരിവാറുകാരന്‍ ചിന്തിക്കരുത്, തലച്ചോറുള്ള സംഘിയുണ്ടെങ്കില്‍ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം. സംഘപരിവാറുകാരന്‍ സ്വന്തം അച്ഛനാണെന്നു പറഞ്ഞ് ആരെയെങ്കിലും പരിചയപ്പെടുത്തിയാല്‍ പോലും വിശ്വസിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സന്ദീപ് വാര്യർ അദ്ദേഹത്തിൻ്റെ മനുഷ്യത്വ(?) പോസ്റ്റ് പിൻവലിച്ചതിൽ നിന്ന് നാം മനസിലാക്കേണ്ട കാര്യങ്ങൾ:
കാട്ടാളന് വാല്മീകിയാകാം, പക്ഷേ സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല.
വിവേകമല്ല, (പൂങ്കുന്നം) വികാരങ്ങളാണ് സംഘപരിവാറുകാരെ നയിക്കുന്നത്.
ഉത്തരവാദിത്തമില്ലായ്മയാണ് സംഘപരിവാറുകാരൻ്റെ മുഖമുദ്ര.
ഓരോ മനുഷ്യായുസിൻ്റെയും പ്രയത്നം മുഴുവൻ ഒറ്റനിമിഷംകൊണ്ട് തകർക്കുക എന്നതാണ് സംഘപരിവാറുകാരൻ്റെ കർത്തവ്യം.
സംഘപരിവാറുകാരൻ ചിന്തിക്കരുത്, തലച്ചോറുള്ള സംഘിയുണ്ടെങ്കിൽ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം.
സംഘപരിവാറുകാരൻ സ്വന്തം അച്ഛനാണെന്നു പറഞ്ഞ് ആരെയെങ്കിലും പരിചയപ്പെടുത്തിയാൽ പോലും വിശ്വസിക്കരുത്.
മാപ്പ്:
ഒരു സംഘപരിവാറുകാരൻ്റെ പോസ്റ്റിൽ ജീവിതത്തിൽ ആദ്യമായും അവസാനമായും കുമ്മോജിയല്ലാത്ത ഒരു റിയാക്ഷൻ ഇടാൻ ഇടയായതിൽ ഞാൻ എല്ലാ ഇന്ത്യക്കാരോടും നിരുപാധികം മാപ്പു ചോദിക്കുകയും എന്നെ ഞാൻ പരസ്യമായി ശാസിക്കുകയും ചെയ്യുന്നു.
ജയ് സവർക്കർ!

Exit mobile version