ഹരിപ്പാട്: യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി.എ മുഹമ്മദിന്റെ മകന് അഷ്കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി.
മകന് ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നില്ക്കാന് കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന് പറഞ്ഞിരുന്നതായും പിതാവ് പറയുന്നു. പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തി.
ഏഴു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം കുറങ്ങാട്ട് ചിറയില്‍ മഞ്ജുവിനെ വിവാഹം കഴിച്ച് മഞ്ജുവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു അഷ്കര്‍. കഴിഞ്ഞ ദിവസം രാവിലെ 6.30 ന് വീടിന്റെ അടുക്കള ഭാഗത്ത് മരിച്ച നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് കനകക്കുന്ന് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും പോലീസും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലതെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post