തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഭക്ഷ്യക്കിറ്റ് അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് താത്കാലികമായി സൗജന്യ ഭക്ഷ്യക്കിറ്റ് ഒഴിവാക്കിയത്. ദുരിതകാലങ്ങളില്‍ ഇനിയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണില്‍ ആളുകള്‍ക്ക് ജോലിയ്ക്ക് പോകാന്‍ കഴിയാതിരുന്നതിനാലാണ് ആശ്വാസമായി കിറ്റ് വിതരണം ചെയ്തത്.
പച്ചക്കറി ഉള്‍പ്പെടെയുളള മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ധിച്ചത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ല എന്നും മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനം തുടങ്ങിയ 2020 മുതല്‍ സര്‍ക്കാര്‍ നല്‍കിവന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടിയിരുന്നു. മാസം ശരാശരി 3,50,400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകള്‍ക്കായി 5,200 കോടി രൂപ ചെലവിട്ടത്.