ചായക്കട നടത്തി വരുമാനത്തില്‍ നിന്നും ഭാര്യയെയും കൂട്ടി ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രശസ്തരായവരാണ് കൊച്ചി കടവന്ത്ര സ്വദേശി വിജയനും ഭാര്യ മോഹനയും.
ഭാര്യയെ തനിച്ചാക്കി അദ്ദേഹം അവസാന യാത്ര പറഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
അതേസമയം, അദ്ദേഹത്തോടൊപ്പം പങ്കിട്ട നിമിഷത്തെ അനുഭവം പങ്കുവച്ചിരിക്കുകയാണ് സിനിമാതാരം സൂരജ് തേലക്കാട്. ‘വിജയേട്ടാ പ്രണാമം..വിജയേട്ടനെയും ഭാര്യ മോഹനയെയും നേരില്‍ കാണാനും അവരുടെ കൈയ്യില്‍ നിന്നൊരു ചായ കുടിക്കുവാനും സാധിച്ചിട്ടുണ്ട്, നിങ്ങള്‍ രണ്ടു പേരും വലിയ ഇന്‍സ്പിരേഷനാണ്’സൂരജ് കുറിച്ചു.
‘ഈ ലോകത്തിലെ യാത്ര അവസാനിപ്പിച്ച് അദ്ദേഹം മറ്റൊരു ലോകത്തിലേക്ക് യാത്രയായി, വിജയേട്ടാ പ്രണാമം. ആദ്യമായി ഫ്ലവേര്‍സ് കോമഡി സൂപ്പര്‍ നൈറ്റ് പ്രോഗ്രാമില്‍ വച്ചാണ് കണ്ടത് പിന്നീട് എലീന പടിക്കലിനോടൊപ്പം കടയില്‍ പോകാനും വിജയേട്ടന്റെ കയ്യില്‍ നിന്നും ഒരു ചായ കുടിക്കാനും സാധിച്ചു.വിജയേട്ടാ ചേച്ചി നിങ്ങള്‍ രണ്ടു പേരും വലിയ ഇന്‍സ്പറേഷനാണ്’- സൂരജ് തേലക്കാട് കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിജയന്‍ മരിച്ചത്. റഷ്യന്‍ യാത്ര പൂര്‍ത്തിയാക്കി ദിവസങ്ങള്‍ മാത്രമാവുമ്പോഴാണ് അന്ത്യം.