പത്തനംതിട്ട: ദേശീയ തലത്തില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കാണിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബിജെപി ശ്രമം. ഇതിനായി ശബരിമലയിലേക്ക് ഉത്തരേന്ത്യന്‍ സന്യാസികളെ കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലൊരു സമരപരിപാടിക്ക് സംഘപരിവാര്‍ ആസൂത്രണം ചെയ്തത്. ശബരിമലയുമായി അടുത്ത ഏതെങ്കിലും പ്രദേശത്ത് വിപുലമായ സന്ന്യാസിസമ്മേളനം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാനാണ് ഇത്തരത്തിലൊരു നീക്കം. രാമജന്മഭൂമി പ്രശ്‌നത്തില്‍ സന്യാസിമാരെ മുന്‍നിര്‍ത്തി നടത്തിയ സമരരീതി കേരളത്തിലും പരീക്ഷിക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്.
ഇതിനുപുറമെ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാനുള്ള ശ്രമം ബിജെപി നടത്തുമെന്നും ഇതിനായി നാല് ജനറല്‍ സെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തും നിയോഗിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
പത്തനംതിട്ട, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വനിതകളുടെ നേതൃത്വത്തില്‍ ഉപവാസം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post