തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതികളെ കയറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.
പോലീസിന്റെ ഒത്താശയോടെയാണ് മാവോയിസ്റ്റുകളായ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയതെന്ന് ആരോപിച്ച സുരേന്ദ്രന് ഭക്തര്‍ക്ക് മുന്നില്‍ പിണറായി വീണ്ടും തോറ്റെന്നും പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ ആരും ഉപദ്രവിച്ചിട്ടില്ല. ചില മാധ്യമങ്ങളുടെ പ്രചരണം മാത്രമാണ് അതെന്നും സുരേന്ദ്രന് തിരുവനന്തപുരത്ത് മാധ്യങ്ങളോട് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് മലപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും പോലീസ് സംരക്ഷണയില്‍ സന്നിധാനത്തിന് സമീപം വരെ എത്തിയത്. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ചിറക്കുകയായിരുന്നു.
ക്രമസമാധാന പ്രശ്നത്തെ തുടര്‍ന്നാണ് യുവതികളെ തിരിച്ചിറക്കുന്നതെന്നാണ് പോലീസ് ഔദ്യോഗികമായി അറിയിച്ചത്. ഇതിനിടെ മലപ്പുറം സ്വദേശിയായ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അതേസമയം, ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം തങ്ങളെ വീണ്ടും മലകയറ്റണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടു.
Discussion about this post