ഇടുക്കി: നടന് കാളിദാസ് ജയറാമിനെയും സംഘത്തെയും മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവെച്ചു. നിര്‍മ്മാണ കമ്പനി ബില്‍ തുക നല്‍കാത്തതിനാലാണ് താരത്തെ ഹോട്ടലില്‍ തടഞ്ഞു വെച്ചത്. തമിഴ് വെബ് സീരീസിന്റെ ചിത്രീകരണത്തിനായിരുന്നു താരം മൂന്നാറിലെത്തിയത്.
ഷൂട്ടിംഗിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മൂന്നാറിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. മുറി വാടകയും റസ്റ്റോറന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ സംഘത്തെ തടഞ്ഞത്. ഒടുവില്‍ പോലീസെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വെബ് സീരീസിന്റെ നിര്‍മാണ കമ്പനി പണമടയ്ക്കാന്‍ തയ്യാറായത്.
Discussion about this post