കൊല്ലം: കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. പട്ടാഴി സാംസി ഭവനിൽ സിജുവിന്റെ ഭാര്യ സാംസിയാണ് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. കുഞ്ഞ് മരിച്ചു.
ഗുരുതര പരുക്കുകളോടെ സാംസിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കുണ്ടറ സ്വദേശിയായ ഭർത്താവ് വിദേശത്ത് പോയതിനു ശേഷം പത്തനാപുരത്തെ സ്വന്തം വീട്ടിലായിരുന്നു സാംസി.
ഇവർ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല.