വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല; പീക്ക് അവറിൽ മാത്രം വിലവർധനവ് പരിഗണനയിൽ: വൈദ്യുതി മന്ത്രി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. പീക്ക് അവറിൽ ചാർജ് വർധന എന്ന നിർദേശം മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും അക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

വൈദ്യുതി നിരക്ക് 10 ശതമാനം വർധിപ്പിച്ചേക്കുമെന്ന പ്രചാരണങ്ങൾ നിലനിൽക്കെയാണ് ഇങ്ങനെയൊരു തീരുമാനം വൈദ്യുതി വകുപ്പ് കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, വൈകുന്നേരം ആറ് മണിമുതൽ രാത്രി 10 മണിവരെയുള്ള പീക്ക് അവറിൽ മാത്രം ചാർജ് വർധന കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. അത് എങ്ങനെ വേണമെന്ന് തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരിക എന്ന ഉദ്ദേശ്യമാണ് ഇതിനുള്ളത്. സ്മാർട് മീറ്റർ വന്നാൽ സ്വയം നിയന്ത്രിക്കാൻ ജനങ്ങൾക്ക് സാധിക്കുകയും ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Exit mobile version