തിരുവനന്തപുരം: ശബരിമല ദർശനത്തിനിടെ കൈകൾ കൂപ്പി തൊഴാതെ കൈ കെട്ടി നിന്നത് വിവാദമാക്കിയവരോട് പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ദൈവത്തെ ദൈവത്തിന്റെ പണം കക്കുന്നവർ പേടിച്ചാൽ മതിയെന്നും മോഷ്ടിക്കാത്തതിനാൽ ഒരു ദൈവത്തേയും പേടിയില്ലെന്നും മന്ത്രി പ്രതികരിച്ചു. തനിക്ക് തന്റേതായ വിശ്വാസമുണ്ടെന്നും മറ്റുള്ളവരുടെ വിശ്വാസം മോശമാണെന്ന് പറയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമല സന്നിധാനത്തെത്തിയപ്പോൾ തൊഴുതില്ലെന്നും തീർത്ഥം കുടിച്ചില്ലെന്നുമുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, മന്ത്രിയുടെ വാക്കുകൾ സോഷ്യൽമീഡിയയിലും വലിയ ചർച്ചയാവുകയാണ്.
മന്ത്രി കെ രാധാകൃഷ്ണന്റെ വാക്കുകൾ:
ഞാൻ സാധാരണ എന്റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും രാവിലെ അമ്മയെ തൊഴാറുണ്ടോ നിങ്ങളാരെങ്കിലും? ആരെങ്കിലും തൊഴുന്നുണ്ടോ? അതിനർത്ഥം അമ്മയോട് ബഹുമാനം ഇല്ലെന്നാണോ? എന്റെ ഒരു രീതിയുണ്ട്. ഞാൻ ചെറുപ്പം മുതൽക്കേ ശീലിച്ചുവന്ന രീതി. ഈ വെള്ളമൊന്നും ഞാൻ കുടിക്കാറില്ല. ഞാൻ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാറില്ല. ഞാൻ ജീവിതത്തിൽ കഴിക്കാത്ത സാധനം കഴിക്കില്ല. അത് വിശ്വാസത്തിന്റെ പേരിൽ കഴിക്കണം എന്ന് പറഞ്ഞാലും ഞാൻ കഴിക്കാൻ തയ്യാറാകില്ല.എനിക്കെന്റെ വിശ്വാസമുണ്ട്.? അതുകൊണ്ട് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് ഞാൻ പറയില്ല. നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ഏത് അറ്റംവരെയും പോകും എന്നുള്ളത് തെളിവ് സഹിതമുണ്ട്. കക്കുന്നവർ മാത്രം പേടിച്ചാൽ മതി. ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവർ പേടിക്കുക. ഒരു പൈസയും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. പിന്നെ എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. ഞാൻ കക്കുന്നില്ല, അതുകൊണ്ട് എനിക്കൊരു ദൈവത്തേയും പേടിയില്ല.6
Discussion about this post