പത്തനംത്തിട്ട: രാഷ്ട്രീയമോ മറ്റു താല്‍പര്യങ്ങളോ ദേവസ്വം ബോര്‍ഡിനില്ല.ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. 150 ശതമാനം ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി. തന്ത്രിമാരെയും പന്തളം രാജകുടുംബത്തെയും പൂര്‍ണവിശ്വാസത്തിലെടുക്കും. ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ തന്നെ വന്നിരുന്നെങ്കില്‍ കൂടുതല്‍ സമയം കിട്ടിയേനെ. 19ന് നടക്കുന്ന യോഗം വരെ ക്ഷമിക്കണമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
ഇന്നും പമ്പയില്‍നിന്ന് വനിതാ ഉദ്യേഗസ്ഥരെ കടത്തിവിട്ടത് പ്രായം ചോദിച്ചശേഷമാണ്. ദേവസ്വം ഗാര്‍ഡാണ് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടത്. അവലോകനയോഗത്തിനു ശേഷം രണ്ടു വനിതാ ഡോക്ടര്‍മാര്‍ സന്നിധാനത്തെത്തി. ഇരുവരും പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കി. റജിസ്റ്ററിലും ഒപ്പിട്ടു. എന്നാല്‍ പമ്പയിലെത്തിയ വനിതാ പോലീസുകാരെ അയ്യപ്പ ധര്‍മസേന തടഞ്ഞു.
എന്നാല്‍ സന്നിധാനത്തേക്ക് വനിതാ പോലീസുകാരെ അയക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതോടെ വനിതാ പോലീസുകാര്‍ തിരിച്ചുപോയി ശബരിമലയ്ക്ക് പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് വിശ്വാസികള്‍ തടഞ്ഞത്. വ്രതം എടുത്ത് എത്തിയതെന്ന് ലിബി അറിയിച്ചു.
Discussion about this post