‘നന്ദി സാര്‍’: മന്ത്രി മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് നടന്‍ സൂര്യ

ചെന്നൈ: സൂര്യ നായകനായ ജയ് ഭീം ചിത്രത്തെ പ്രശംസിച്ച മന്ത്രി മുഹമ്മദ് റിയാസിന് നന്ദി അറിയിച്ച് നടന്‍ സൂര്യ.

‘നന്ദി സാര്‍, ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.’ സൂര്യ കുറിച്ചു. ‘ശക്തമായ ആഖ്യാനം, ശക്തമായ രാഷ്ട്രീയ പ്രസ്താവന, നന്നായി ചെയ്തു’ എന്ന മന്ത്രിയുടെ ട്വീറ്റ് പങ്കുവച്ചാണ് താരം നന്ദി അറിയിച്ചത്.


അതേസമയം, സൂര്യക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ജയ് ഭീം’ സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നത്.

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

Exit mobile version