കൊല്ലം: അഞ്ചലില്‍ അര്‍പ്പിത സ്‌നേഹാലയത്തില്‍ വയോധികയായ അന്തേവാസിയെ മര്‍ദിച്ചതിന് സ്ഥാപന നടത്തിപ്പുകാരനായ അഡ്വ. സജീവനെതിരെ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ഹാജരാക്കാന്‍ കൊല്ലം റൂറല്‍ എസ്പിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സജീവന്‍ ചൂരല്‍ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിപ്പോയെന്ന് ആരോപിച്ചാണ് അനാഥാലയത്തിലെ വൃദ്ധയെ ചൂരല്‍ കൊണ്ട് ഇയാള്‍ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് സജീവനെതിരെ പോലീസ് കേസെടുത്തത്.