മുംബൈ: മഹാരാഷ്ട്രയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കോവിഡ് വാക്സിന് എടുക്കുന്നതില്‍ വിമുഖതയുണ്ടെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യമന്ത്രി രാജേഷ് ടോപെ.
‘മുസ്ലിങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വാക്സിനെടുക്കാനുള്ള മടിയുണ്ട്. വാക്സിന് എടുക്കുന്നതിനെക്കുറിച്ച് മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സല്മാന് ഖാന്റെയും മതനേതാക്കളുടെയും സഹായം ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.
ബോളിവുഡ് നടന് സല്മാന് ഖാന്റെയും മത നേതാക്കളുടെയും സഹായത്തോടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട്. സിനിമാതാരങ്ങള്‍ക്കും മതനേതാക്കള്‍ക്കും വലിയ രീതിയില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനം മുന്നിലാണെന്നും എന്നാല്‍ ചില മേഖലകളില്‍ വാക്സിനേഷന്റെ വേഗത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post