പമ്പ: ദിവസവും പതിനായിരകണക്കിന് ഭക്തര്‍ കുളിക്കുന്ന പമ്പ ത്രിവേണി നദിയിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തി. ജല അതോറിറ്റി നടത്തിയ പരിശോധനയിലാണ് ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയത്. 100 മില്ലി ലീറ്റര്‍ വെള്ളത്തില്‍ 1100ല്‍ അധികമാണ് ഇപ്പോള്‍ കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം എന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
നീരൊഴുക്കില്ലാതെ വെള്ളക്കെട്ടു മാത്രമായി മാറിയതാണ് പരിശോധനയ്ക്ക് കാരണം. എന്നാല്‍ ഈ നില തുടര്‍ന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന ആശങ്കയും അധികൃതര്‍ മുന്നോട്ട് വെച്ചു. വിസര്‍ജ്യങ്ങളും മറ്റു മാലിന്യങ്ങളും കലരുന്നതുമൂലമാണ് കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം വര്‍ധിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
Discussion about this post