പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ കനത്ത മഴ. ആനമൂളി ഉരള കുന്നില്‍ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഒഴുകിപ്പോയി.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. വാഹനത്തില്‍ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുത്തന്‍ പുരക്കല്‍ സോമനും മകനുമായിരുന്നു പിക്കപ്പ് വാനില്‍ ഉണ്ടായിരുന്നത്.
ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ പിക്കപ്പ് വാന്‍ ഒഴുകി പോവുകയായിരുന്നു. വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കില്‍ പെട്ടെങ്കിലും കണ്ടുനിന്നവര്‍ ഇട്ടുകൊടുത്ത കയറില്‍പ്പിടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ പിക്കപ്പ് വാന്‍ വലിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.