ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് കത്തില്‍ ദേവകി അന്തര്‍ജനം ചൂണ്ടിക്കാട്ടി.
2020 ജനുവരിയില്‍ ഒമ്പതംഗ ഭരണഘടന ബെഞ്ച് കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേസിലെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തില്‍ ദേവകി അന്തര്‍ജനം പറയുന്നു.
ശബരിമല പ്രക്ഷോഭ സമയത്തെ നാമജപയാത്രയ്ക്കിടെ ദേവിക അന്തര്‍ജനത്തെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ടെന്നാണ് വിവരം.
‘പ്രായം 87 ആയി, ഈ സാഹചര്യത്തില്‍ വിധി കേള്‍ക്കാന്‍ താന്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെങ്കിലും ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കര്‍മ്മമാണിതെന്നും കത്തില്‍ പറയുന്നു.
Discussion about this post