കൊച്ചി: ട്യൂറെറ്റ് സിന്‍ഡ്രോം എന്ന അപൂര്‍വ രോഗത്തോട് മല്ലിടുന്ന ഗായികയാണ് എലിസബത്ത്. വളരെ മനോഹരമായി പാടുന്നതിനിടയില്‍ പെട്ടെന്ന് ഞെട്ടല്‍ ഉണ്ടാകുക, ഇതു തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുക. എലിസബത്തിനെ ആദ്യമായി കാണുന്നവരെല്ലാം ഇതെന്തെന്ന് ചിന്തിയ്ക്കും. ട്യൂററ്റ് സിന്‍ഡ്രോം എന്ന അപൂര്‍വ രോഗത്തിന്റെ പിടിയിലായിരുന്നു ഗായിക.
അപൂര്‍വ രോഗത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയാണെന്ന് എലിസബത്ത് ദിവസങ്ങള്‍ക്ക് മുമ്പേ അറിയിച്ചിരുന്നു. ഇപ്പോഴിതാ ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഗായിക.
ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ന് വൈകിട്ട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുമെന്നും സര്‍ജറിയുടെ പോസിറ്റീവ് റിസള്‍ട്ട് കിട്ടാന്‍, രണ്ടു മാസമോ അതിനു മുകളിലോ ആകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും എലിസബത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
”എല്ലാ പ്രിയപ്പെട്ടവര്‍ക്കും നമസ്കാരം. ഹോസ്പിറ്റലില്‍ നിന്ന്, ഇന്ന് വൈകുന്നേരം ഡിസ്ചാര്‍ജ് ആകുന്നു. ദൈവത്തിന് നന്ദി . ഇപ്പോള്‍ കഴിഞ്ഞ സര്‍ജറിയുടെ പോസിറ്റീവ് റിസള്‍ട്ട് കിട്ടാന്‍, രണ്ടു മാസമോ അതിനു മുകളിലോ ആകുമെന്നാണ് doctors പറയുന്നത്. പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു. നിങ്ങളേവരുടെയും, അതിരില്ലാത്ത സ്നേഹത്തിനും, പ്രാര്‍ത്ഥനക്കും, മെസ്സേജുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി’
ടിക്സ് ഡിസോര്‍ഡര്‍ വിഭാഗത്തില്‍ പെടുന്ന രോഗമാണ് ട്യൂററ്റ് സിന്‍ഡ്രോം. മനഃപൂര്‍വമല്ലാതെ തന്നെ തുടരെത്തുടരെ കണ്ണു ചിമ്മുക, കയ്യോ കാലോ ചലിപ്പിക്കുക, ഞെട്ടുക തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
പിന്നീടാണ് ഈ ഗായിക ട്യൂററ്റ് സിന്‍ഡ്രോം എന്ന രോഗത്തിന്റെ പിടിയിലാണെന്നു അറിഞ്ഞത്. ഇതോടെ എലിബസബത്തിനോടുള്ള സ്നേഹവും പിന്തുണയും കൂടി. ഒന്‍പതു വയസ്സുള്ളപ്പോഴാണ് എലിസബത്തില്‍ ട്യൂററ്റ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത്. ബംഗളൂരുവിലെ നിംഹാന്‍സില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.
Discussion about this post