കോഴിക്കോട്: നിരവധി രോഗികളും മറ്റും ദിനംപ്രതി എത്തുന്ന സ്ഥലമാണ് മെ്ഡിക്കല് കോളേജ് ആശുപത്രി. രോഗികള്‍ക്കും ഒപ്പം നില്‍ക്കുന്നവരും ഭക്ഷണത്തെ ആശ്രയിക്കുന്നത് സമീപത്തെ ഹോട്ടലുകളെയാണ്. പക്ഷേ കഴുത്തറപ്പന്‍ തുകയാണ് ഓരോരുത്തരം ഈടാക്കുന്നത്. ആശുപത്രിയില്‍ ചിലവഴിക്കുന്നതിന്റെ നാലിരട്ടി തുക ഭക്ഷണത്തിനായി ചിലവഴിക്കണമെന്നതാണ് ഏറെ വിഷമകരം. പൊന്നുംവില കൊടുത്ത് വങ്ങിയാലും ലഭിക്കുന്നത് നല്ല ഭക്ഷണമൊന്നുമല്ല. പുഴു അരിക്കുന്ന ഭക്ഷണം വരെയാണ് ഇവിടെ വിളമ്പുന്നത്.
ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും പഴകിയ ഭക്ഷണം വില്‍ക്കുന്നതുമായി നിരവധി പരാതികളാണ് ഹോട്ടലുകള്‍ക്കെതിരെ ഉയരുന്നത്. പ്രധാനമായും ഒരു ഗ്രൂപ്പിന്റെ കീഴിലുള്ള ഹോട്ടലുകളാണ് ഇവിടെ കൂടുതലും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിലൊരു ഹോട്ടലില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പുഴുക്കളെ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ അത് ഒതുക്കിത്തീര്‍ക്കാനും ശ്രമം നടത്തിയിട്ടുണ്ട്.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹോട്ടലിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെ സംഘടിപ്പിച്ചു. പിന്നീട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു. എന്നാല്‍ ഒരു ദിവസം മാത്രമാണ് ഈ ഹോട്ടല്‍ അടഞ്ഞു കിടന്നത്. പിറ്റേന്ന് മുതല്‍ സാധാരണ പോലെ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ചു. ഹോട്ടലുടമയ്ക്ക് രാഷ്ട്രീയത്തിലുള്ള സ്വാധീനമാണ് നടപടികളെ നേരിടാന്‍ കരുത്താവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post