തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഉദ്യോഗസ്ഥരുടെ അഴിമതിയെ കുറിച്ച് പൊതുവേദിയിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. പലരും ഷാപ്പുകളിൽ നിന്നും ബാറുകളിൽ നിന്നും മാസപ്പടി വാങ്ങുന്നുണ്ടെന്നും ഇതേക്കുറിച്ച് വ്യക്തമായ വിവരം കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാർ സ്വയം തിരുത്തിയില്ലെങ്കിൽ നടപടിയെടുക്കാൻ മടിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഉദ്യോഗസ്ഥർക്ക് ആവശ്യത്തിന് ശമ്പളമുണ്ട്. ഇനി അത് കുറവാണെങ്കിൽ സമരം ചെയ്യണം. അതിനാണല്ലോ സംഘടന. ആരോക്കെയാണ് മാസപ്പടി വാങ്ങാൻ ബാറുകളിലും ഷാപ്പുകളിലും പോകുന്നതെന്ന് കൃത്യമായി അറിയാം. ഞങ്ങൾക്ക് ഒന്നും അറിയില്ലെന്ന് കരുതേണ്ട.- മന്ത്രി പറഞ്ഞു.
സേനയക്ക് മൊത്തം നാണക്കടുണ്ടാക്കുന്ന ഇത്തരക്കാർ ഒരിക്കൽ കുടുങ്ങുകതന്നെ ചെയ്യും. ബാറുകളിലും ഷാപ്പുകളിലും മാസപ്പടി വേണമെന്നും അത് കിട്ടിയാലേ ഞാൻ അടങ്ങുകയുള്ളൂവെന്ന് ഓരോരുത്തരും വിചാരിച്ചാൽ എന്താകും സംസ്ഥാനത്ത് എക്സൈസിന്റെ അവസ്ഥയെന്നും മന്ത്രി ചോദ്യം ചെയ്തു.
Discussion about this post