കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്ന് വീണു: കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ചെറുകുളത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്ന് വീണ്
നിരവധി പേര്‍ക്ക് പരിക്ക്. കോണ്‍ക്രീറ്റ് പാളിക്കടിയില്‍ കുടുങ്ങികിടന്ന ഒമ്പതു തൊഴിലാളികളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി.

അപകടം നടക്കുമ്പോള്‍ ഒമ്പത് തൊഴിലാളികളാണ് വീടിനകത്ത് ഉണ്ടായിരുന്നത്. വീട് പൂര്‍ണ്ണമായും നിലംപതിച്ചു. വെണ്‍മാറയില്‍ അരുണിന്റെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടാണ് 2.30 യോടെ നിലംപതിച്ചത്.

കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിമാട്കുന്നില്‍നിന്നും മുക്കത്തുനിന്നുമുള്ള ഫയര്‍ഫോഴ്‌സാണ് സംഭവ സ്ഥലത്ത് എത്തിയത്.

Exit mobile version