കൊച്ചി: താരങ്ങള്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും മാറാമെന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചിയിലെ മേക്കപ് ആര്‍ടിസ്റ്റും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ ജെസീന. സാധാരണക്കാരായ കുറച്ച് പേരെ കിടിലന്‍ മേയ്ക്ക് ഓവറിലൂടെ അതീവ സുന്ദരിയാക്കിയിരിക്കുകയാണ് ജെസീന. എന്താ, മെയ്‌ക്കോവര്‍ ചെയ്യുന്ന സാധാരണക്കാരെ നിങ്ങള്‍ക്കിഷ്ടല്ല??? ഡോണ്ട് യൂ ലൈക്ക് അസ്?’ ചിരിച്ചു കൊണ്ട് ഉറക്കെ ചോദിക്കുകയാണ് ഇവര്‍. അടാറ് മേക്കോവറിനെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
എറണാകുളം ജില്ലയിലെ മള്ളൂശേരി സ്വദേശിയും പാചകക്കാരിയുമായ ലത രാജീവ്, പുരാരേഖ വകുപ്പിലെ ഉദ്യോഗസ്ഥയും കലൂര്‍ സ്വദേശിയുമായ അഞ്ജു രാജശേഖരന്‍, കൊടുങ്ങല്ലൂര്‍ സ്വദേശിനിയും നര്‍ത്തകിയുമായ രേവതി ജയകൃഷ്ണന്‍ എന്നിവരാണ് വേഷത്തിലും ഭാവത്തിലും മാറ്റങ്ങളോടെ ക്യാമറയ്ക്കു ആദ്യമായി എത്തിയത്. ഒപ്പം, ഗായികയും നടിയുമായ രശ്മി സതീശും ഒപ്പമുണ്ടായിരുന്നു. മേയ്‌ക്കോവര്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഇവര്‍.
ലെറ്റ്‌സ് ബ്രേക്ക് ദ് റൂള്‍ ഓഫ് ബ്യൂട്ടി’ സൗന്ദര്യനിയമങ്ങള്‍ മാറ്റിയെഴുതാം എന്ന പേരില്‍ ജെസീന നടത്തിയ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. കലൂരിലെ റസ്റ്റോറന്റിലെ പാചകക്കാരിയായിരുന്നു ലത. സ്‌കൂളില്‍ പോലും സ്റ്റേജില്‍ കയറാത്ത അഞ്ജു രാജശേഖരന്‍(36). മോഡലാകാന്‍ വിളിച്ചപ്പോള്‍ രണ്ടുപേരും ചിരിയോടു ചിരി, ഒപ്പം ഒരു ചോദ്യവും. ഞങ്ങളോ? ഇതെങ്ങനെ ശരിയാകും?. എന്നാല്‍ ജെസീന ഇരുവരെയും നിര്‍ബന്ധിച്ചുക്കൊണ്ടേയിരുന്നു. ഒടുവിലവര്‍ സമ്മതം മൂളുകയായിരുന്നു.
കുട്ടിക്കാലത്തു ചെയ്ത ടിവി ആങ്കറിങ്ങിന്റെയും പിന്നെ, നൃത്തത്തിന്റെയും പിന്‍ബലത്തിലാണു രേവതി (26)എത്തിയത്. എങ്കിലും ടെന്‍ഷനുണ്ടായിരുന്നു. ഗായികയും നടിയുമായ രശ്മി സതീഷ് (34) രണ്ടാം തവണയാണു ജെസീനയുടെ മെയ്‌ക്കോവര്‍ ഫോട്ടോഷൂട്ടിനെത്തുന്നത്. ഒരു ദിവസത്തെ ഗ്രൂമിങ് കഴിഞ്ഞപ്പോഴേക്കും എല്ലാവര്‍ക്കും ഉണ്ടായ പേടി പതിയെ വഴിമാറി. ശേഷം ക്യാമറയ്ക്ക് മുന്‍പില്‍ അവര്‍ ഭയപ്പാടുകള്‍ അകറ്റി പുഞ്ചിരിച്ച് നിന്നു. സാധാരണ മുഖങ്ങളെ അസാധാരണ സൗന്ദര്യത്തോടെ അവതരിപ്പിക്കുകയായിരുന്നു ജെസീനയുടെ ഉദേശ്യം.
കൗമാരക്കാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെ എല്ലാ പ്രായത്തിലുള്ളവരെയും മെയ്‌ക്കോവര്‍ ചെയ്തിട്ടുണ്ടെന്ന് ജെസീന പറയുന്നു. നടന്‍ അരിസ്റ്റോ സുരേഷിനു നല്‍കിയ മെയ്‌ക്കോവറാണ് ആദ്യത്തേത്. അതിനു ലഭിച്ചതു വന്‍ സ്വീകാര്യത. പിന്നീട് ഇലക്ട്രീഷ്യന്‍ സുദര്‍ശന്‍, വീട്ടമ്മ സുഫൈറ, ഹോട്ടലിലെ ഹൗസ് കീപ്പറായ സൂര്യ, വിദ്യാര്‍ത്ഥി വിഷ്ണു രാജ്, രശ്മി എന്നിവരുടെ മെയ്‌ക്കോവര്‍. ഫോട്ടോ ഷൂട്ട് വഴി വിഷ്ണു രാജിനു കന്നഡ സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. ഈ സന്തോഷവും അവരുടെ ചിരിയുമൊക്കെയാണു പണത്തെക്കാളും അവാര്‍ഡിനെക്കാളും വലിയ അംഗീകാരമാണെന്നും ജെസീന കൂട്ടിച്ചേര്‍ത്തു.