കൊച്ചി: കൊച്ചി നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്അപകടം. വൈറ്റില കുണ്ടന്നൂരിൽ വെച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തി തീ അണച്ചു. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. എഞ്ചിനുണ്ടായ തകരാറായിരിക്കാം കാരണം എന്ന നിഗമനത്തിലാണ് അഗ്നി രക്ഷാസേന.
മൂവാറ്റുപുഴയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയി കൊണ്ടിരുന്ന കാറിന് കുണ്ടന്നൂർ പാലത്തിന് മുകളിൽവെച്ച് തീ പിടിക്കുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു. എങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പിടിക്കുന്നതിന് മുമ്പ് വണ്ടി ഓഫാക്കി ഇവർ പുറത്തിറങ്ങുകയായിരുന്നു.
കാറിൽ എട്ടോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് കോവൂരും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. കാറിൽ നിന്ന് പുക ഉയർന്നതുകണ്ട് യാത്രക്കാർ ഉടനെ തന്നെ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.