തിരുവനന്തപുരം: മന്ത്രി ഇപി ജയരാജനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. ഇപി ജയരാജന്റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് ശോഭ സുരേന്ദ്രന് വ്യക്തമാക്കി. ജയരാജന് വിപ്ലവം ആദ്യം പറശിനിക്കടവിലും രാജരാജേശ്വരി ക്ഷേത്രത്തിലും നടത്തട്ടെ. നിരീശ്വരവാദികളായ സ്ത്രീകളെ ഇറക്കി ആചാര ലംഘനം നടത്താന്‍ സര്‍ക്കാര്‍ നോക്കേണ്ടെന്നും ശോഭ പറഞ്ഞു.
ആചാരം ലംഘിക്കാന്‍ വന്നാല്‍ ഇനിയും പെണ്ണുങ്ങള്‍ക്ക് ഓടേണ്ടി വരുമെന്നും ഭക്തരെ വെടിവച്ചിട്ടേ യുവതികളെ നടയില്‍ കൊണ്ടു പോവാന്‍ കഴിയുകയുള്ളുവെന്നും ശോഭാ സുരേന്ദ്രന് വ്യക്തമാക്കി.
ശബരിമലയില്‍ അക്രമസംഭവങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന ചിലര്‍ ഭീകരസംഘടനകളുടെ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ഇപി ജയരാജന് നേരത്തെ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നതെന്നും ജയരാജന് പറഞ്ഞിരുന്നു.
Discussion about this post