പാലക്കാട്: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ കരസേന ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ 60 ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി.ആലത്തൂർ ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനീഷ് പിടിയിലായത്. പ്രതി മദ്രാസ് റെജിമെന്റിൽ 10 കൊല്ലം സൈനികനായിരുന്നു. പിന്നീട് സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ പിരിച്ചുവിട്ടു.
സൈനികനായുള്ള പ്രവൃത്തിപരിചയം മുതലെടുത്താണ് ഇയാൾ സാധാരണക്കാരെ കുടുക്കിയത്.പട്ടാളത്തിൽ ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്ത് അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ വരെ പലരിൽ നിന്നും തട്ടിയെടുത്തു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയത്
Discussion about this post