ദുല്‍ഖര്‍ സല്‍മാനൊപ്പം താന്‍ സിനിമ ചെയ്താല്‍ മലയാളത്തിലെ ആദ്യ 200 കോടി ചിത്രം പിറക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. പുതുമുഖ നടി- നടന്മാര്‍ക്കൊപ്പമുള്ള സിനിമ 2000 തിയേറ്ററില്‍ ഇറക്കുവാന്‍ സാധിച്ചെങ്കിലും ദുല്‍ഖര്‍ ചിത്രം വലിയ ഹിറ്റാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കില്‍ ആരാധകരോട് പ്രതികരിക്കുന്നതിന് ഇടയിലാണ് ഒമര്‍ ലുലു ഇക്കാര്യം പറഞ്ഞത്. ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റിന് താഴെ ഒരു ആരാധകന്‍ നിങ്ങളും ദുല്‍ഖറും ഒന്നിക്കുമോ എന്ന ചോദ്യവുമായി എത്തി. ‘ഒന്നിച്ചാല്‍ മലയാളത്തില്‍ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കും’ എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി.
‘രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയേറ്ററില്‍ സിനിമ ഇറക്കാന്‍ പറ്റിയെങ്കില്‍ ദുല്‍ഖറിനെ പോലെ ഒരു ക്രൗഡ് പുള്ളറെ വെച്ച് 200 കോടി കളക്റ്റ് ചെയ്യാന്‍ പുഷ്പം പോലെ സാധിക്കും’ എന്നും അദ്ദേഹം പറഞ്ഞു.