കോഴിക്കോട്: ചിക്കന്‍ റോളില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരന് മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യമിന് ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജുള്‍പ്പടെ വിവിധ ആശുപത്രികളിലായി ആറ് കുട്ടികള്‍ ചികിത്സയിലാണ്. നവംബര്‍ 11 ന് പ്രദേശത്തെ വിവാഹ വീട്ടില്‍ പാകം ചെയ്ത ചിക്കന്‍ റോളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
മരിച്ച കുട്ടിയും വീട്ടില്‍ പാര്‍സലായി എത്തിച്ച ചിക്കന്‍ റോള്‍ കഴിച്ചുവെന്നാണ് വിവരം.
ശാരീരിക അസ്വസ്ഥകളനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇതേ വിവാഹത്തില്‍ പങ്കെടുത്ത പത്ത് കുട്ടികളെ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ നാല് കുട്ടികള്‍ ആശുപത്രിവിട്ടു.
Discussion about this post