‘കുറുപ്പ് ഞങ്ങളെ കാത്തു. ഇത്രനാളത്തെ കണ്ണീരിന് ശേഷം കിട്ടിയ സന്തോഷം’.
ഹൗസ് ഫുള്ളായി ‘കുറുപ്പ്’ നിറയുന്ന സന്തോഷം പങ്കുവച്ച് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍.
ഞങ്ങളുടെ സൂപ്പര്‍ സ്റ്റാറാണ് ദുല്‍ഖര്‍. സിനിമ തിയറ്ററില്‍ ഓടിയാല്‍ ലാഭം കിട്ടില്ല എന്ന് കരുതുന്നവര്‍ക്ക് ജനം നല്കിയ മറുപടിയാണിത്. 25 ദിനങ്ങള്‍ എങ്കിലും മികച്ച റിപ്പോര്‍ട്ട് നല്കി കുറുപ്പ് പോകും എന്ന് ഉറപ്പാണ്, വിജയകുമാര്‍ പറയുന്നു.
ഇനി മരക്കാര്‍ വരുന്നതുകൊണ്ട് കുറുപ്പിനെ പിടിച്ച് മാറ്റാന്‍ തിയറ്റര്‍ ഉടമകള്‍ സമ്മതിക്കില്ല. കാരണം കുറുപ്പ് നേട്ടം കൊയ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവല്‍ കൂടി എത്തുന്നുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ മരക്കാറിന് വേണ്ടി തിയറ്ററുകള്‍ എല്ലാം ഒഴിച്ചുകൊടുക്കാന്‍ സാധ്യമല്ല. പടം കലക്ഷന്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ തിയറ്ററില്‍ തന്നെ തുടരും.
കുറുപ്പിന് പകരം ഇത്ര തിയറ്ററില്‍ മരക്കാര്‍ എത്തിയിരുന്നെങ്കില്‍ ഇതിലും വലിയ നേട്ടം കൊയ്യാമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പക്ഷേ അന്ന് അത് ആരും കേട്ടില്ല. 500 തിയറ്റര്‍, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റണ്‍ ഓഫര്‍ ഞങ്ങള്‍ ചെയ്തതാണ്. എന്നിട്ടും അന്ന് അവര്‍ തയ്യാറായില്ല.
അപ്പോഴാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങള്‍ കുറുപ്പിന് കൊടുത്തു. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാകട്ടെ എന്നാണ് പറയാനുള്ളത്.
സിനിമ തിയറ്ററിനുള്ളതാണ്. അത് തിയറ്ററില്‍ കളിക്കണം. ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കില്‍ അവര്‍ വിജയിപ്പിക്കും..’ വിജയകുമാര്‍ പറയുന്നു.
Discussion about this post